Tuesday, October 13, 2009

കവിത :: അമ്മ

അവനിതന്‍ കരവല്ലികളില്‍ തളിരിടും
പൈതലിന്‍ ചേലെഴും ചെഞ്ചുണ്ടില്‍
ആരതിയുഴിയും ആദ്യാക്ഷരങ്ങള്‍
'അമ്മ'യെന്നഴകില്‍ മൊഴിഞ്ഞു ഞാനും
തേനും വയമ്പും ചാലിച്ച് നല്‍കിയീ പൈങ്കിളി
കൊന്ച്ചലിന്നായി കാതോര്‍ത്തിരുന്നവ
ള്‍
കുഞ്ഞിക്കാ
ലിടരാതെ കുഞ്ഞുകണ്‍ നിറയാതെ
കൂട്ടായി കൂടെ നടന്നവള്‍
അംബര തുല്യം ലാളന നല്കി എന്‍
അകതാരില്‍ നിറ ദീപം കൊളുത്തിയവ
ള്‍
വാത്സല്യമൂറും ശാസനകലേകി എന്‍ നാവില്‍
തിരു നാമ പോന്ക
ണിയോരുക്കി നീ
നിന്നുടെ ഉദരത്തിന്‍ പവിത്രതയോന്നുമാത്രം-
ആണിന്നെന്നിലെ ആത്മ പ്രകാശമെല്ലാം.

No comments:

Post a Comment