Thursday, October 22, 2009

ചെറുകഥ : ജാലകങ്ങള്‍

നിഴലുകള്‍ക്ക് നീളം കൂടിക്കൂടി വരികയാണ് .വിശ്വ സാഹിത്യകാരന്‍മാരുടെ ഇടയില്‍ നിന്നു ശ്വാസം മുട്ടുന്നെന്നുതോന്നുന്നത് വരെ അയാള്‍ പുറത്തിറങ്ങാന്‍ മടിച്ചു.അത്രയ്ക്കയാളെ സ്വാധീനിച്ചിരുന്നു ഒരു കാലത്താനാലുചുമരുകള്‍ .അതിന്റെ അടിത്തട്ടില്‍ നിന്നു ഉത്ഭവിച്ചു ചിടരി പരന്ന വിശ്വാസ പ്രമാണങ്ങളാണ് അവനെയാവിപ്ലവ പ്രസ്ഥാനത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് .വീണ്ടും ഒരു തിരിച്ചു വരവ് അവന്‍ പ്രതീക്ഷിച്ചിരുന്നില്ല ; വരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും .
ആകാശത്ത് കാര്‍മേഘങ്ങളുടെ യുദ്ധാരവം കേട്ട് പോയകാലം പെയ്തൊഴിഞ്ഞ മനസുമായി
വായനശാലയില്‍നിന്നും അവന്‍ പുറത്തിറങ്ങി .വീട്ടിലേക്കു തിരിയുന്ന ഇടവഴി എത്തിയപ്പോഴേക്കും മഴ ചാറിത്തുടങ്ങി ന്നിമഴയില്‍ കുതിര്‍ന്ന പുതു മണ്ണിന്റെ ഗന്ധം അവനെ പഴയ ഓര്‍മകളിലേക്ക് അടുപ്പിച്ചു ഇങ്ങനെയൊരുതിരിച്ചുവരവ്‌ വേണ്ടിയിരുന്നോ?
ദൂരെനിന്നു തന്നെ അമ്മ പൂമുഖത്ത് നില്‍ക്കുന്നത് കണ്ടു അമ്മ്മയുടെ കാത്തു നില്പ് അറിഞ്ഞതിനാലാകം മഴകൂടുതല്‍ ശക്തമായി.
"ഉണ്ണീ നിനക്കൊരു കുട എടുതുകൂടായിരുന്നോ മഴക്കാലമല്ലേ ഇന്നിപ്പോ ഇല്ലാത്ത അസുഖങ്ങള്‍ ഒന്നുമില്ല " എന്റെരത്നമ്മേ, മറന്നുപോയിട്ടല്ലെ എന്നൊരു മറുപടികൊടുത്തപ്പോള്‍ കണ്ണില്‍ ഒരു കള്ളച്ചിരി വന്നു മറഞ്ഞത് അവന്‍പോലും അറിഞ്ഞില്ല."
കുട്ടിക്കാലത്ത് കുട മറന്ന ദിവസങ്ങള്‍ മുതല്‍ കൂട്ടുകാര്‍ക്ക് കൊടുത്തു മാതൃകയായ ദിവസങ്ങള്‍ വരെ ഉണ്ട്അന്നും അമ്മ മഴയെ വെറുത്തിരുന്നു.ഇങ്ങനെ ഒരു മഴക്കലമായിരുന്നല്ലോ അച്ഛനെ അമ്മയില്‍ നിന്നുംഎന്നെന്നേക്കുമായി അടര്‍ത്തിയെടുത്തത് കാലമെത്ര കഴിഞ്ഞിട്ടും അമ്മയുടെ സ്വഭാവത്തിന് ഒട്ടും മാറ്റമില്ല.
പക്ഷെ എത്രയൊക്കെ താളം പിടിച്ചാലും ഒപ്പത്തിനൊപ്പം എത്താത്ത മഴയുടെ താളം മഴ ചാ
റ്റലില്‍ നനഞ്ഞപുതുമണ്ണിന്റെ ഗന്ധം ,മഴത്തുള്ളികള്‍ മുഖത്ത് വീഴുമ്പോള്‍ ഉള്ള കുളിര്‍മ ഇതെല്ലം ഇന്നും തനിക്കു ഹരം തന്നെ.

കറുപ്പും വെളുപ്പും ചായമടിച്ച ജാലകങ്ങള്‍ ആയിരുന്നല്ലോ തന്റെ ഏകാന്ത കാമുകിയെ തന്നിലേക്കടുപ്പിച്ചത്എന്നോര്‍ക്കുമ്പോള്‍ അവയോടുള്ള കൃതഞ്ഞത രേഖപ്പെടുത്താതെ വയ്യ ! സമര വീര്യങ്ങളുടെ ബാക്കി പത്രമായിആശുപത്രി കിടക്കയില്‍ അഭയം പ്രാപിച്ച കാലത്തും സുഖ വിവരം തിരക്കാന്‍ എത്തുന്നവരില്‍ നിന്നും അരികില്‍ഞാന്‍ അറിഞ്ഞ ആത്മാര്‍ഥമായ വിതുമ്പലുകളില്‍ വേറിട്ടൊരു ശബ്ദം അവളുറെതായിരുന്നു.
അഴികളിളുടെ തന്റെ നനുത്ത കൈകള്‍ നീട്ടി അവളെ തഴുകുമ്പോള്‍ ശ്യാമയുടെ ശബ്ദം തെല്ലൊന്നുഞെട്ടിച്ചു"ഉണ്ണിയേട്ടാ, janalatachekku mazhavellam veenu മേശവിരിയാകെ നനയും" ഭാര്യയുടെ നിര്‍ദേശം അനുസരിചെങ്കിലും അവളുടെ കാലൊച്ചകള്‍ കാതോര്‍ത്തു അവന്‍ ജാലകങ്ങളില്‍ തന്നെ ഉറ്റുനോക്കിയിരുന്നു ചില്ലുകളിളുടെ കൈവഴിയായി അത്മപ്രനയിനിയുടെ കനീരോളിചിരങ്ങുന്നത് നോക്കി നിസ്സഹായതയുടെനെടുവീര്‍പ്പുകളുമായി. ,

Wednesday, October 21, 2009

വെറുതെ നാലുവരികള്‍ ....

തപ്തമാം നിന്‍ മാനസ വീണതന്‍ തന്തി
നിത്യം ഉച്ചത്തില്‍ മീട്ടുവാന്‍
സത്യ മാംഗല്യ ശ്രീതിലകം അണിഞു-
എത്തുമെന്‍ മനം കാണ്ക നീ !!

Thursday, October 15, 2009

ചെറു കഥ :: സ്ത്രീ

മാതാവ് കേന്ദ്രവും കൈപ്പാട് ആരവുമുള്ള വൃത്തത്തിലെ ഏത് ബിന്ദുവിലും നീ സുരക്ഷിത. അവിടെ ഏത്ഞാണില്‍ കൂടിയും നിനക്കു നീങ്ങാം മുന്‍പില്‍ വിദൂരതയും പിന്പില്‍ വിജനതയും മാത്രം പ്രതീക്ഷിച്ചുകൊണ്ട്...

Tuesday, October 13, 2009

കവിത :: അമ്മ

അവനിതന്‍ കരവല്ലികളില്‍ തളിരിടും
പൈതലിന്‍ ചേലെഴും ചെഞ്ചുണ്ടില്‍
ആരതിയുഴിയും ആദ്യാക്ഷരങ്ങള്‍
'അമ്മ'യെന്നഴകില്‍ മൊഴിഞ്ഞു ഞാനും
തേനും വയമ്പും ചാലിച്ച് നല്‍കിയീ പൈങ്കിളി
കൊന്ച്ചലിന്നായി കാതോര്‍ത്തിരുന്നവ
ള്‍
കുഞ്ഞിക്കാ
ലിടരാതെ കുഞ്ഞുകണ്‍ നിറയാതെ
കൂട്ടായി കൂടെ നടന്നവള്‍
അംബര തുല്യം ലാളന നല്കി എന്‍
അകതാരില്‍ നിറ ദീപം കൊളുത്തിയവ
ള്‍
വാത്സല്യമൂറും ശാസനകലേകി എന്‍ നാവില്‍
തിരു നാമ പോന്ക
ണിയോരുക്കി നീ
നിന്നുടെ ഉദരത്തിന്‍ പവിത്രതയോന്നുമാത്രം-
ആണിന്നെന്നിലെ ആത്മ പ്രകാശമെല്ലാം.

Monday, October 12, 2009

സമര്‍പ്പണം

അച്ഛാ.. നിറം മങ്ങിയ പഴയ പുസ്തകത്താളുകളില്‍ ചിതലരിച്ചുപോയ അച്ഛന്റെ അക്ഷരങ്ങള്‍ക്കൊപ്പം ഭംഗിയോശക്തിയോ
എന്റെ സൃഷ്ടികല്‍ക്കില്ല ; എങ്കിലും മകളും എഴുതുന്നു, മഷി വറ്റാത്ത തൂലികകള്‍ എന്നും എനിക്ക്കൂട്ടായിരിക്കട്ടെ...