Friday, December 25, 2009

ഒരു പുത്തന്‍ എഴുത്ത്..

എന്റെ മരണം അറിയാതെ ആയിരുന്നു അവരെത്തിയത്
വരാന്തയില്‍ വാഴയിലയില്‍ എന്റെ ശരീരം
അവരടുത്തു
കണ്ടു ;മൂക്കത്ത് വിരല്‍ വച്ചു,
ഉടനെ വന്നു നെടുതായൊരു ചോദ്യം !
പെണ്ണെന്താ ഉറക്കം വരാന്തയില്‍ ആക്കിയോ?
എന്റെ തലക്കല്‍ നിലവിളക്ക് കത്തിനിന്നിരുന്നു
അവര്‍ കണ്ണടച്ചു കൈ കൂപ്പി തൊഴുതു
പതിവു ശകാരം പിന്നാലെയെത്തി
നാശം ! തിരി തെക്കോട്ടോ വടക്കോട്ടോ ?
ചന്ദനത്തിരിയുടെ ഗന്ധം അവിടമാകെ നിറഞ്ഞിരുന്നു
അവരത് ആസ്വദിച്ച് നിന്നു; കൂട്ടത്തില്‍ ഇത്തിരി
കുന്തിരിക്കം കൂടി പുകയ്ക്കാംആയിരുന്നു.
എന്റെ മൂക്കില്‍ പഞ്ഞി നനഞ്ഞിരുന്നു
ഇവള്‍ക്കിന്നും ജലദോഷം ആണോ,സുക്കെടുകാരി!
ചുറ്റുപാടും കള്ള കാരലുമായി കുറച്ചു പേര്‍, അമ്മ
കൂട്ടത്തില്‍ ഇല്ല, കരഞ്ഞുതളര്‍ന്നു അകതുണ്ടാവാം.
പടി കടന്നു എത്തിയ അവര്‍ക്കൊരു അടിയന്തിര
ആവശ്യം
"ഇത്തിരി കഞ്ഞി ആട്ടിയതിങ്ങേട്‌ കൊച്ചമ്മേ "!!

4 comments:

  1. രമ്യേ എഞ്ചിനീയറിംങിനു തന്നെയല്ലെ പടിക്കുന്നത് അതോ മലയാളം ലിറ്റ്രേച്ചറോ? എന്തായാലും കവിതയില്‍ ഒറ്റനോട്ടത്തില്‍ ബന്ധങ്ങളുടെ പിരിമുറുക്കം നന്നയി മനസ്സിലാകും...(എന്‍ഃറെ ചെറിയ വിവരം വച്ച്)....അതല്ല ഉദ്ദേശിച്ചതെങ്കില്‍ ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തു.

    ReplyDelete
  2. ആശംസകള്‍

    വീട് ഓമല്ലൂരണല്ലേ, എന്റെ അമ്മവീടും അവിടാ...

    ReplyDelete