എവിടെ നീ തേടുന്നു നിൻ ഹൃദയം?
എൻ താപമുറയുന്ന വേനൽചൂടിലും
കുളിരായ് ഞാൻ അലിയുന്ന മഞ്ഞിലും,
എന്നിലെ ആർദ്രതചൂടുന്ന മഴയിലും
എൻ നിറം പടരുന്ന ആകാശച്ചരിവിലും
എന്തിനായ് തേടിഅലയുന്നു പുതുമകൾ.
പകലൊടുങ്ങുമ്പൊഴും രാവുറങ്ങുമ്പൊഴും
പുലർകന്യ തങ്കരഥംമേറുമ്പൊഴും മൌന-
മകലങ്ങളിൽ യാത്രയാകുമ്പൊഴും നിൻ
കൂടെ നിഴലാകുന്നതെൻ ശബ്ദശിഞ്ജിതം.
ഒരു പുഞ്ചിരിയിൽ മറച്ചൊരെൻ
സൌഹൃദചിപ്പിയിൽ ഒളിക്കുന്ന
സ്വപ്നങ്ങളിലെല്ലാം എന്നേക്കുമായ്
ഞാൻ നിനക്കായ് കരുതുന്ന സ്ന്ഹ-
പുഷ്പങ്ങളാണെന്നറിയുന്നുവോ സഖീ!!
ഇത് ആര് ആരോട് എപ്പോള്‍ പറഞ്ഞു...........:)
ReplyDeleteഇടയ്ക്ക് ഇംഗ്ലീഷ് കയറിവരുന്നത് വായന മുടക്കുന്നു.......
ആരോ ആരോടോ പറയാതെ മനസ്സില്‍ സൂക്ഷിച്ച വരികള്‍ ആകാം....
ReplyDelete