Friday, June 10, 2011

വിഷു

നീ തന്നൊരു കൊന്നമലര്‍ ചെണ്ടാല്‍ നിറഞ്ഞുപോയ്
കൊല്ലങ്ങളായ് ഞാന്‍ കണിയോരുക്കുമെന്‍ ഓട്ടുരുളി
എവിടെ ഞാന്‍ വയ്ക്കേണ്ട് അറിയില്ലെനിക്കിന്നു
പുടവ, പൊന്‍ നാണയം വെള്ളരി ഭഗവാന്
കണി കാണാനുള്ള വാല്‍ കണ്ണാടിയും
നിലവിളക്ക് കൊളുത്തി ഞാന്‍ നൊക്കീ
കണ്ണില്‍ നരുചിരിയോടെ കൃഷ്ണ വിഗ്രഹം
നിറഞ്ഞ സ്നേഹത്തിന്‍ കനിയോരുക്കുനീ
നന്മ പൂവിടും മാനസങ്ങളില്‍......
**********************************************
മറന്നു ഞാന്‍ കഴിഞ്ഞ വിഷുവും നിറകൈനീട്ടവും
നിന്‍ ചിരിയില്‍ പൊതിഞ്ഞ വര്‍ന്നക്കിനാക്കളും
മണ്ണിന്റെ മാറില്‍ പെയ്ത ഈറനാം ചന്ദ്രിക
എന്‍റെ കണ്ണില്‍ തൊട്ടു കൈനീട്ടമോടന്നു കണിയൊരുക്കി
ആദ്യം മടിച്ചും പിന്നെ കൊതിച്ചും കൊണ്ട്
ഓടി അണഞ്ഞു ഞാന്‍ നവ്യ സ്വപ്നങ്ങളിലേക്ക്
പൂത്തുലഞ്ഞൊരു കൊന്നമരം അതുവരെ
പൂം തേന്‍ ഇട്ടാത്ത ഒരെന്‍ വാടിയില്‍ ആദ്യമായി ,

Saturday, February 5, 2011

ഒരു പഴയ ചിത്രം

ചക്കര മാവിന്റെ താഴത്തും തൊടിയിലും
ബാല്യത്തിന്‍ സ്വപ്നങ്ങല ചാലിച്ച ചിത്രങ്ങളെത്ര ?

കൈതപ്പൂ മണമുള്ള കൈത്തോടിന്നക്കരെ
കളി വള്ളമേരി തുഴഞ്ഞൊരു കാലം
മീനും പൊന്മാനും കുഞ്ഞുരുമ്പും
ഉണ്ണൂലി കോഴിയും ഇമ്മിണി മക്കളും
പിന്നൊരു കലപില കൂട്ടരും കൂട്ടുകാര്‍ !!
മണ്ണപ്പം ഇലടോസ ചെമ്പരത്തിക്കറി
വച്ച് വിളമ്പി നിരചൂട്ടിയുണ്ട് .
കണ്ണാരം പൊത്തി തുടങ്ങുന്നു കേളികള്‍
കള്ളനും പോലീസും കൂട്ടത്തില്‍ വമ്പന്‍
നട്ടുച്ച വെയിലത്തും ചാറ്റല്‍ മഴയത്തും
കണ്ണീര്‍ വിയര്‍പ്പുമണി ഉരുകിയോലിക്കുന്നു
കണ്ണിലും കവിളിലും നെട്ടിതടതിലും
ഓട്ടം മടുത്താലും ചാട്ടം പിഴച്ചാലും
കുഞ്ഞു കാല്‍ മുട്ടില്‍ ചോരപോടിഞ്ഞാലും
രസമട്ടു പോകാത്തവ പിന്നെയും പിന്നെയും ..

പാല മരത്തണല്‍ കുട നിവര്‍ത്തി
പാതിയും അറിയാത്ത പാട്ടും മൂളി
അത്തില്‍ ഇത്തിള്‍ കളി വാചക കളരി പിന്നെ
പിണങ്ങിയിനങ്ങുന്നു സായന്തനം വരെ !

പോടീ പാറും മേല്‍ കഴുകി ഈറന്‍ മാറി
നീളത്തില്‍ നെട്ടീയില് ഭസ്മക്കുരിയുമിട്ടു
അമ്പോറ്റി മുന്നിലെ നിലവിളക്കില്‍
അന്പോട്‌ നോക്കി നാമങ്ങളുറക്കെ ചൊല്ലി
താളം മുറുകുമ്പോള്‍ ആടിയാടി
ഈശ്വരപാദം വണങ്ങിടുന്നു ..
ഇനി മെല്ലെ ഉറങ്ങാം ഉണ്ണികളേ
കഥകളോരായിരം കേട്ടുകേട്ടു

ഈപഴയ ചിത്രവും മനസിന്റെ ചില്ലുകല്‍ക്കുള്ളിലായി
നിറം മങ്ങാതോളി മായാതെ പുഞ്ചിരിപ്പൂ ...

Sunday, March 21, 2010

പൂത്താലി

....ഒരുപാട് പുതിയ സ്വപ്നങ്ങളുടെ, പ്രതീക്ഷയുടെ സ്നേഹത്തിന്റെ ലോകത്തേക്ക് എന്റെഉണ്നിയെട്ടനുമോത്ത്.......

കുളിരമ്പിളി വീണു മയങ്ങും
നിറനീലവാന പൊയ്ക നീന്തി വന്നൂ
പ്രിയമേറും സ്വര്‍ഗ്ഗ സ്വപ്‌നങ്ങള്‍
ചില്ലുകൂടാരം കൂട്ടി
കാത്തിരിപ്പു എന്‍ കുഞ്ഞു മോഹം
നീ വരുന്ന സ്വര്‍ണ രഥം
പുമുഖത്തനയുന്നതും കാത്തു
ചിറകടിച്ചുയര്‍ന്നു മേലെ
വിണ്‍ മേഘപന്തലിന്‍ കുളിരില്‍
എന്നുള്താര് കൊതിച്ചു നിന്നു
പൂമ്പുടവയും പൊന്നിന്‍ താലിയും
കൈനീട്ടമായി വാങ്ങാന്‍....

Friday, December 25, 2009

ഒരു പുത്തന്‍ എഴുത്ത്..

എന്റെ മരണം അറിയാതെ ആയിരുന്നു അവരെത്തിയത്
വരാന്തയില്‍ വാഴയിലയില്‍ എന്റെ ശരീരം
അവരടുത്തു
കണ്ടു ;മൂക്കത്ത് വിരല്‍ വച്ചു,
ഉടനെ വന്നു നെടുതായൊരു ചോദ്യം !
പെണ്ണെന്താ ഉറക്കം വരാന്തയില്‍ ആക്കിയോ?
എന്റെ തലക്കല്‍ നിലവിളക്ക് കത്തിനിന്നിരുന്നു
അവര്‍ കണ്ണടച്ചു കൈ കൂപ്പി തൊഴുതു
പതിവു ശകാരം പിന്നാലെയെത്തി
നാശം ! തിരി തെക്കോട്ടോ വടക്കോട്ടോ ?
ചന്ദനത്തിരിയുടെ ഗന്ധം അവിടമാകെ നിറഞ്ഞിരുന്നു
അവരത് ആസ്വദിച്ച് നിന്നു; കൂട്ടത്തില്‍ ഇത്തിരി
കുന്തിരിക്കം കൂടി പുകയ്ക്കാംആയിരുന്നു.
എന്റെ മൂക്കില്‍ പഞ്ഞി നനഞ്ഞിരുന്നു
ഇവള്‍ക്കിന്നും ജലദോഷം ആണോ,സുക്കെടുകാരി!
ചുറ്റുപാടും കള്ള കാരലുമായി കുറച്ചു പേര്‍, അമ്മ
കൂട്ടത്തില്‍ ഇല്ല, കരഞ്ഞുതളര്‍ന്നു അകതുണ്ടാവാം.
പടി കടന്നു എത്തിയ അവര്‍ക്കൊരു അടിയന്തിര
ആവശ്യം
"ഇത്തിരി കഞ്ഞി ആട്ടിയതിങ്ങേട്‌ കൊച്ചമ്മേ "!!

Sunday, November 29, 2009

നീ പോയതറിയാതെ

എന്റെ മിനിക്കുട്ടിക്ക് ...
നിന്‍റെ വേര്‍പാട് എനിക്ക് താങ്ങാനാവുന്നതിലും അപ്പുറം ആയിരുന്നു. നീയെനിക്ക് വെറുമൊരു സുഹൃത്ത് മാത്രം ആയിരുന്നില്ലല്ലോ?Not all relationships have names എന്ന orkut'community ഞാന്‍ ഓര്‍ത്തുപോകുന്നു ..നീയെന്ന സുരക്ഷാവലയതിനുള്ളില്‍ ഞാനൊരു അമ്മയുടെ വാത്സല്യവും സഹോദരിയുടെ കരുതലും കൂട്ടുകാരിയുടെ support ഉം അറിഞ്ഞു.ഇത്ര ആത്മാര്‍ഥമായി ഞാന്‍ എന്റെ അമ്മയോട് പോലും സംസാരിച്ചിട്ടില്ല.എനിക്ക് എന്തും പറയാന്‍ പറ്റിയിരുന്നു നിന്നോടു .എന്ത് കള്ളത്തരവും എന്ത് നല്ലതും തീയതും എന്ത് തെറ്റും ശാരിയും എന്ത് അഹങ്കാരവും എന്തും എന്തും. എന്ത് പറഞ്ഞാലും അവസാനം നിന്റെ മുഖത്തുകാണുന്ന ആ പുഞ്ചിരിയുണ്ടല്ലോ അതയിരുന്നു എന്റെ ആകെയുള്ള പ്രതീക്ഷ, നിന്നോടൊപ്പം ഉണ്ടായിരുന്ന നാളുകളാണ് എന്റെ ജീവിതത്തില്‍ ഞാന്‍ എറ്റo ഇഷ്ടപ്പെടുന്നതും.ആ നാളുകളുടെ ഓര്‍മകളും നീ എന്നില്‍ പകര്‍ന്ന നന്മയുമാണ് ഇന്നു എന്റെ ഏറ്റവും വലിയ സമ്പത്ത് ...എന്റെ വിദ്യാഭ്യാസരേഖ കുന്നും കുഴിയും കയറിയിറങ്ങി വളഞ്ഞുപുളഞ്ഞതും പ്രതീക്ഷിക്കാതെ ജോലി എന്ന ഈ അസ്ഥിര ബിന്ദുവില്‍ വന്നെതിയതും കണ്ടു ഇന്നു ഞാന്‍ അതിശയിക്കാറില്ല കാരണം ഇവിടെ ഈ അനന്തപുരിയില് ‍ശ്രീ പദ്മനാഭന്‍ എനിക്ക് കൈ നീട്ടമായി നിന്റെ സൗഹൃദം കാത്തു വച്ചിരുന്നു
..............................
ദീപ്തമാം ഹാസമണിഞ്ഞെത്തും ആതിരകള്‍
നീ പോയതരിയാതെ ഇന്നും
എന്‍ ജാലകത്തിലൂടെ ഒളി വിതറി
പൊന്‍ പുലരിപോലെയെന്‍ ഹൃദയമൊരു
നവ്യ പ്രകാശം എടുത്തണിഞ്ഞു
ഇനി ഒരു ധനുമാസമില്ല;
കുളിരുല്ലോരാതിരയും ഇല്ല;
ചെറുചില്ല മുകളില്‍ ഒളിഞ്ഞിരിക്കും
ചന്ദ്രക്കലയാം ചങ്ങാതിയും ഇല്ലെനിക്ക്
എത്രയോ രാത്രികളില്‍ ആതിരേ എന്‍കൂടെ
അകലാ നിഴല്‍ പോലെ വഴിനടന്നില്ലേ നീ
വെള്ളിചിറകു വിരിച്ചു പറന്നിടും
വേണ് മേഘ ഘനഭംഗി ആര്‍ന്ന വിണ്ണില്‍
നിന്‍ ശുഭ്ര കാന്തിയും ഋതു ഭംഗികളും
ചേര്‍ന്നലിഞ്ഞു അലിയിച്ചു എന്നിലെ ഇരുള്‍ക്കനം ..

Monday, November 23, 2009

എവിടെ നീ തേടുന്നു നിൻ ഹൃദയം ?

എവിടെ നീ തേടുന്നു നിൻ ഹൃദയം?
എൻ താപമുറയുന്ന വേനൽചൂടിലും
കുളിരായ് ഞാൻ അലിയുന്ന മഞ്ഞിലും,
എന്നിലെ ആർദ്രതചൂടുന്ന മഴയിലും
എൻ നിറം പടരുന്ന ആകാശച്ചരിവിലും
എന്തിനായ് തേടിഅലയുന്നു പുതുമകൾ.
പകലൊടുങ്ങുമ്പൊഴും രാവുറങ്ങുമ്പൊഴും
പുലർകന്യ തങ്കരഥംമേറുമ്പൊഴും മൌന-
മകലങ്ങളിൽ യാത്രയാകുമ്പൊഴും നിൻ
കൂടെ നിഴലാകുന്നതെൻ ശബ്ദശിഞ്ജിതം.
ഒരു പുഞ്ചിരിയിൽ മറച്ചൊരെൻ
സൌഹൃദചിപ്പിയിൽ ഒളിക്കുന്ന
സ്വപ്നങ്ങളിലെല്ലാം എന്നേക്കുമായ്
ഞാൻ നിനക്കായ് കരുതുന്ന സ്ന്ഹ-
പുഷ്പങ്ങളാണെന്നറിയുന്നുവോ സഖീ!!

Thursday, October 22, 2009

ചെറുകഥ : ജാലകങ്ങള്‍

നിഴലുകള്‍ക്ക് നീളം കൂടിക്കൂടി വരികയാണ് .വിശ്വ സാഹിത്യകാരന്‍മാരുടെ ഇടയില്‍ നിന്നു ശ്വാസം മുട്ടുന്നെന്നുതോന്നുന്നത് വരെ അയാള്‍ പുറത്തിറങ്ങാന്‍ മടിച്ചു.അത്രയ്ക്കയാളെ സ്വാധീനിച്ചിരുന്നു ഒരു കാലത്താനാലുചുമരുകള്‍ .അതിന്റെ അടിത്തട്ടില്‍ നിന്നു ഉത്ഭവിച്ചു ചിടരി പരന്ന വിശ്വാസ പ്രമാണങ്ങളാണ് അവനെയാവിപ്ലവ പ്രസ്ഥാനത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് .വീണ്ടും ഒരു തിരിച്ചു വരവ് അവന്‍ പ്രതീക്ഷിച്ചിരുന്നില്ല ; വരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും .
ആകാശത്ത് കാര്‍മേഘങ്ങളുടെ യുദ്ധാരവം കേട്ട് പോയകാലം പെയ്തൊഴിഞ്ഞ മനസുമായി
വായനശാലയില്‍നിന്നും അവന്‍ പുറത്തിറങ്ങി .വീട്ടിലേക്കു തിരിയുന്ന ഇടവഴി എത്തിയപ്പോഴേക്കും മഴ ചാറിത്തുടങ്ങി ന്നിമഴയില്‍ കുതിര്‍ന്ന പുതു മണ്ണിന്റെ ഗന്ധം അവനെ പഴയ ഓര്‍മകളിലേക്ക് അടുപ്പിച്ചു ഇങ്ങനെയൊരുതിരിച്ചുവരവ്‌ വേണ്ടിയിരുന്നോ?
ദൂരെനിന്നു തന്നെ അമ്മ പൂമുഖത്ത് നില്‍ക്കുന്നത് കണ്ടു അമ്മ്മയുടെ കാത്തു നില്പ് അറിഞ്ഞതിനാലാകം മഴകൂടുതല്‍ ശക്തമായി.
"ഉണ്ണീ നിനക്കൊരു കുട എടുതുകൂടായിരുന്നോ മഴക്കാലമല്ലേ ഇന്നിപ്പോ ഇല്ലാത്ത അസുഖങ്ങള്‍ ഒന്നുമില്ല " എന്റെരത്നമ്മേ, മറന്നുപോയിട്ടല്ലെ എന്നൊരു മറുപടികൊടുത്തപ്പോള്‍ കണ്ണില്‍ ഒരു കള്ളച്ചിരി വന്നു മറഞ്ഞത് അവന്‍പോലും അറിഞ്ഞില്ല."
കുട്ടിക്കാലത്ത് കുട മറന്ന ദിവസങ്ങള്‍ മുതല്‍ കൂട്ടുകാര്‍ക്ക് കൊടുത്തു മാതൃകയായ ദിവസങ്ങള്‍ വരെ ഉണ്ട്അന്നും അമ്മ മഴയെ വെറുത്തിരുന്നു.ഇങ്ങനെ ഒരു മഴക്കലമായിരുന്നല്ലോ അച്ഛനെ അമ്മയില്‍ നിന്നുംഎന്നെന്നേക്കുമായി അടര്‍ത്തിയെടുത്തത് കാലമെത്ര കഴിഞ്ഞിട്ടും അമ്മയുടെ സ്വഭാവത്തിന് ഒട്ടും മാറ്റമില്ല.
പക്ഷെ എത്രയൊക്കെ താളം പിടിച്ചാലും ഒപ്പത്തിനൊപ്പം എത്താത്ത മഴയുടെ താളം മഴ ചാ
റ്റലില്‍ നനഞ്ഞപുതുമണ്ണിന്റെ ഗന്ധം ,മഴത്തുള്ളികള്‍ മുഖത്ത് വീഴുമ്പോള്‍ ഉള്ള കുളിര്‍മ ഇതെല്ലം ഇന്നും തനിക്കു ഹരം തന്നെ.

കറുപ്പും വെളുപ്പും ചായമടിച്ച ജാലകങ്ങള്‍ ആയിരുന്നല്ലോ തന്റെ ഏകാന്ത കാമുകിയെ തന്നിലേക്കടുപ്പിച്ചത്എന്നോര്‍ക്കുമ്പോള്‍ അവയോടുള്ള കൃതഞ്ഞത രേഖപ്പെടുത്താതെ വയ്യ ! സമര വീര്യങ്ങളുടെ ബാക്കി പത്രമായിആശുപത്രി കിടക്കയില്‍ അഭയം പ്രാപിച്ച കാലത്തും സുഖ വിവരം തിരക്കാന്‍ എത്തുന്നവരില്‍ നിന്നും അരികില്‍ഞാന്‍ അറിഞ്ഞ ആത്മാര്‍ഥമായ വിതുമ്പലുകളില്‍ വേറിട്ടൊരു ശബ്ദം അവളുറെതായിരുന്നു.
അഴികളിളുടെ തന്റെ നനുത്ത കൈകള്‍ നീട്ടി അവളെ തഴുകുമ്പോള്‍ ശ്യാമയുടെ ശബ്ദം തെല്ലൊന്നുഞെട്ടിച്ചു"ഉണ്ണിയേട്ടാ, janalatachekku mazhavellam veenu മേശവിരിയാകെ നനയും" ഭാര്യയുടെ നിര്‍ദേശം അനുസരിചെങ്കിലും അവളുടെ കാലൊച്ചകള്‍ കാതോര്‍ത്തു അവന്‍ ജാലകങ്ങളില്‍ തന്നെ ഉറ്റുനോക്കിയിരുന്നു ചില്ലുകളിളുടെ കൈവഴിയായി അത്മപ്രനയിനിയുടെ കനീരോളിചിരങ്ങുന്നത് നോക്കി നിസ്സഹായതയുടെനെടുവീര്‍പ്പുകളുമായി. ,